സ്മൈലീ കാണ്ഡം







തൂ
ണിൽ നിവർന്നതും
തുരുമ്പിൽ മുറിഞ്ഞതും
മനസ്സിൽ കുരുത്തതും
മരത്തിൽ കരിഞ്ഞതും
വാറ്റിൽ തിളക്കുന്നു
ചാറ്റിൽ പരക്കുന്നു
വാളിൽ തിളങ്ങുന്നു.

നടുറോഡിൽ പിടഞ്ഞാലും
കൊടുങ്കാട്ടിൽ തളർന്നാലും
മലമുകളിൽ  കിതച്ചാലും
മരുഭൂവിൽ കുരച്ചാലും
പോസ്റ്റിൽ നിറയുന്നു.

വിസ്മയമുണർത്തുന്നു
കൊന്നതിൻ സെൽഫികൾ
വിനിമയം നടത്തുന്നു
തിന്നതിൻ ഷയറുകൾ.
വലവീശിപ്പിടിക്കുവാന്‍
സദാചാര സ്മൈലികൾ
വിലപേശി വിൽക്കുമ്പോൾ
വിരൽത്തുമ്പിൽ ലൈക്കുകൾ
മുഖാമുഖം കണ്ടാലും
വഴിമാറി 'പോക്കു'കൾ.

ലൈവിലും ലൈഫിലും
സ്‌പൈസ് ഔട്ട് ആകുമ്പോൾ
ആപ്പിലും ഗ്രൂപ്പിലും
സൈൻ ഔട്ട് ചെയ്യുമ്പോൾ
സെൽഫികളെല്ലാം ലൈഫ് ഔട്ട്
സ്മൈലികളെല്ലാം ഫെയ്‌സ് ഔട്ട്.









5 coment�rios :

5 അഭിപ്രായങ്ങൾ:

  1. അതു കലക്കി...'അഭിനവ' ന്യൂ ജന്‍ (?) താല്പര്യങ്ങളും, ചേര്‍ന്നും ചോര്‍ന്നും കണ്ണു മിഴിക്കുന്ന മറ്റു പലതും നിഴലിടുന്ന നന്മയുടെ കവിത.ഭാവുകങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  2. ലൈവിലും ലൈഫിലും സ്‌പൈസ് ഔട്ട് ആകുമ്പോൾ
    ആപ്പിലും ഗ്രൂപ്പിലും സൈൻ ഔട്ട് ചെയ്യുമ്പോൾ
    സെൽഫികളെല്ലാം ലൈഫ് ഔട്ട്
    സ്മൈലികളെല്ലാം ഫെയ്‌സ് ഔട്ട്...!

    മറുപടിഇല്ലാതാക്കൂ
  3. ആപ്പിലും ഗ്രൂപിലും സ്മൈൽ ഓൺ !
    നോക്കിലും വാക്കിലും ഫെയ്സ്സ് ഓഫ്..!

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.