നാട്ടുകാഴ്ച്ചകള്‍



പൂക്കാലം
മുറ്റത്തെ മുല്ലയില്‍
മുല്ലപ്പൂ വിപ്ലവം.
മുകളിലെ ചില്ലയില്‍
മര്‍ക്കട താണ്ഡവം.

കുരുത്വം
മുന്നിലൊരു മുതുനെല്ലി
മുച്ചൂടും കായ്ക്കുമ്പോള്‍ 
മുതുകിലൊരു കുരുനെല്ലി
മൂത്തു പഴുക്കുന്നു.

കുട്ടിത്തം
കയ്യില്‍ ഐസ്ക്രീം
കണ്ണില്‍ ഐ ക്ലീന്‍

ഭാരോദ്ധ്വഹനം
വീതം വച്ചപ്പോള്‍
അച്ഛന്‍
ഏട്ടന്റെ ഭാഗം.
അമ്മ
അനുജന്റെ ഭാഗം.
വീതം വിറ്റപ്പോള്‍
അച്ഛനും അമ്മക്കും
ജീവിതം ഭാരം.

എളുപ്പവഴി 
കുരുത്തം കെട്ടോളെ
പടിക്കു പുറത്താക്കാം.
കുരുത്തം കെട്ടോനെ
പിടിച്ചു കെട്ടിക്കാം. 

കെട്ടുപാടുകള്‍
മകന്‍ വലുതായപ്പോള്‍
പെണ്ണു കെട്ടിച്ചു.
അവന്‍ വലുതായപ്പോള്‍
മിന്നു പൊട്ടിച്ചു.

29 coment�rios :

29 അഭിപ്രായങ്ങൾ:

  1. ജീവിതക്കാഴ്ച്ചകളുടെ പൂക്കാലം...

    അങ്ങയെ അഭിനന്ദിക്കാന്‍ തക്ക വളര്‍ച്ച എനിക്കില്ലെങ്കിലും, മൗനാനുവാദത്തോടെ,

    എന്റെ അഭിനന്ദനങ്ങള്‍ ..........

    ശുഭാശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ
  2. ഇക്കാ
    ഇവിടെ
    ഇതാദ്യം
    ഈ കുഞ്ഞു
    കവിതകള്‍
    ചെറുതെങ്കിലും
    ഘനഗംഭീരവും
    അര്‍ത്ഥ ഗംഭീരവും
    വീണ്ടും വരാം കേട്ടോ
    എഴുതുക അറിയിക്കുക
    നന്ദി g+ നോട്ടിനു

    മറുപടിഇല്ലാതാക്കൂ
  3. ചെറിയവരികളില്‍ വലിയചിന്ത . ചെറിയ ലോകത്തിലെ വലിയ കാര്യങ്ങള്‍ പോലെ ആശംസകള്‍ ഭാവനക്കും അക്ഷരങ്ങള്‍ക്കും എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  4. ഇക്കാ,,, അഭിനന്ദനത്തിന്റെ ഒരു നൂറു പൂച്ചെണ്ടുകള്‍...
    ഓരോന്നും കിടിലന്‍.. എന്നാലും ഇതിനെ എത്ര മാത്രം ഇസ്ടപ്പെട്ടെന്നു പറയാന്‍ ആവുന്നില്ല.


    എളുപ്പവഴി
    കുരുത്തം കെട്ടോളെ
    പടിക്കു പുറത്താക്കാം.
    കുരുത്തം കെട്ടോനെ
    പിടിച്ചു കെട്ടിക്കാം.

    മറുപടിഇല്ലാതാക്കൂ
  5. ഇത്തവണ ഇക്കയുടെ കവിതയ്ക്ക് ഒരു കുഞ്ഞുണ്ണി ടച്ചാണല്ലോ!
    അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍ .
    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  6. ഇത്തവണ അല്പം മാറ്റിയല്ലോ ഉഷാറായിത്തന്നെ

    ചെറിയ വാക്കുകളില്‍ വലിയ കാര്യങ്ങള്‍ നിറച്ചത് സൌമ്യമായി.

    മറുപടിഇല്ലാതാക്കൂ
  7. വായിച്ചാസ്വദിച്ചു.
    മനോഹരം!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

  8. കൊച്ചുകവിതകൾ നന്നായിരിക്കുന്നു കുഞ്ഞുണ്ണി മാഷെ !

    മറുപടിഇല്ലാതാക്കൂ
  9. തുഷാരബിന്ദുവില്‍ പ്രകാശം പരത്തുന്ന അരുണകിരണങ്ങള്‍ !ഓരോ കവിതാ തുള്ളികളികളും ജീവിതത്തിന്‍റെ വിവിധ വശങ്ങള്‍ തെളിവോടെ ചിന്നിക്കുന്ന ഈ ഹൃദയ ദര്‍പ്പണത്തിന്‍റെ തെളിമിഴികളിലെത്ര മൊഴിപ്പൊരുളുകള്‍ തെളിമയോടെ....അഭിനന്ദനങ്ങള്‍ എന്‍റെ പ്രിയ സുഹൃത്തിനു -അകം നിറഞ്ഞ!

    മറുപടിഇല്ലാതാക്കൂ
  10. എല്ലാം മനോഹരം .
    എന്നാലും ഭാരോദ്ധ്വഹനം,എളുപ്പവഴി . ഇവരണ്ടും പ്രത്യേകം നന്നായി

    മറുപടിഇല്ലാതാക്കൂ
  11. വലിയ ചിന്തകളെ ആറ്റിക്കുറുക്കി കുഞ്ഞു കപ്പുകളില്‍ ഒഴിച്ച് വെച്ച കാവ്യ മധുരിമ കലര്‍ന്ന അക്ഷരങ്ങളുടെ നറുംപാല്‍.

    മറുപടിഇല്ലാതാക്കൂ
  12. നല്ല ചിന്തകൾ,നല്ലവരികൾ...........ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  13. വലിയ കവിതകള്‍...,..
    ഇവിടെ അഭിപ്രായം പറയാന്‍ ഞാന്‍ യോഗ്യനാണോ...?
    എന്തായാലും വലിയ ചിന്തകള്‍ വായിക്കാന്‍ ഇനിയും വരാം..

    മറുപടിഇല്ലാതാക്കൂ
  14. പ്രിയപ്പെട്ട ഇക്ക,

    ഇന്ന് കുംഭം ഒന്ന്.ഈ മാസം സന്തോഷവും സമാധാനവും നല്‍കട്ടെ !

    ജീവിത സത്യങ്ങള്‍ വളരെ സത്യസന്ധതയോടെ,ചുരുക്കി പറഞ്ഞ കുഞ്ഞു കവിതകള്‍ ഇഷ്ടായി.

    സരളം ഈ ഭാഷ;ഗഹനം ഈ ആശയം !

    ഹൃദ്യമായ അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  15. എല്ലാം കൊള്ളാം, എളൂപ്പവഴി ഒഴിച്ച്!

    (ആ എളുപ്പ വഴി ശരിയല്ല. കുരത്തം കെട്ടോൾക്കും, കുരുത്തം കെട്ടോനും ഒരേ ശിക്ഷ ലഭിക്കണം. പക്ഷഭേദം പാടില്ല!)

    മറുപടിഇല്ലാതാക്കൂ
  16. കാരിക്കേച്ചര് കവിതകള്....കണ്ണടക്കാഴ്ചകള് നന്നായി

    മറുപടിഇല്ലാതാക്കൂ
  17. കുറുക്കിയ വരികള്‍ . ജയന്‍ പറഞ്ഞതില്‍ കാര്യമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  18. ചെറു വാക്കുകള്‍ ചിന്തനീയം...

    മറുപടിഇല്ലാതാക്കൂ
  19. കുരുത്തം കെട്ടവള്‍ പടിക്ക് പുറത്ത്
    കുരുത്തംകെട്ടവന് പെണ്ണ്.

    അതാണല്ലോ നമ്മുടെ പരമാര്‍ത്ഥം

    മറുപടിഇല്ലാതാക്കൂ
  20. ഈ ചെറു കവിതകള്‍ ഇഷ്ടായി...

    മറുപടിഇല്ലാതാക്കൂ
  21. മുതുനെല്ലിമുച്ചൂടും കയ്കട്ടെ .
    മുതുകിലെ കുരുനെല്ലി വേഗം ഉണങ്ങി കൊഴിയട്ടെ .
    നന്നായി ....

    ഭാഗം വയ്പ്പും ,ഭാഗംപിടുതവും ..അതെല്ലാ കാലത്തും ,
    ഇങ്ങനെയൊക്കെയാണ് .

    നന്ദി .

    മറുപടിഇല്ലാതാക്കൂ
  22. ആറങ്ങോട്ടുകര കുഞ്ഞുണ്ണി മാഷ്ക്ക്‌ ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.