കണ്ണാടി



ടഞ്ഞ വാതിലില്‍ പുറത്തെ കാഴ്ച്ചയില്‍
തിളങ്ങുന്നുണ്ടൊരു പകലിന്‍റെ മുഖം.
അലിവുള്ളില്‍ മങ്ങിത്തെളിഞ്ഞോരാകാശം
പകരുന്നുണ്ടുള്ളില്‍ പുതിയൊരുന്മേഷം .

അടുത്തു ചെല്ലുമ്പോള്‍ അകത്തു നിന്നൊരാള്‍
പതുക്കെയെത്തിയോ? പതിഞ്ഞു നോക്കിയോ?
അടഞ്ഞ വാതിലില്‍പ്പതിഞ്ഞ മുട്ടുകേട്ട
ടുത്തുവന്നുടന്‍ മടങ്ങിപ്പോയതോ ?

അകന്നു പോയിട്ടില്ലതിന്‍റെ കാലൊച്ച
മറവില്‍ നിന്നുടല്‍ ഉലഞ്ഞ കാലൊച്ച 
അടുത്തു നിന്നകം അടച്ചു നില്‍ക്കുന്നൊ?
അകത്ത് നിന്നകം പുറത്തു കാട്ടുന്നോ?

മൃഗമല്ലാത്തൊരു വിചിത്ര രൂപത്തില്‍
വരച്ചു വച്ചൊരീ മരത്തിലെ
ചിത്രപ്പണികള്‍ കാണുമ്പോള്‍
ഭയം പെരുകുന്നു.
തിരിച്ചു പോകുവാന്‍ തുടങ്ങുമ്പോള്‍ 
വാതില്‍ കൊളുത്തുകള്‍ ചങ്കില്‍ 
നഖങ്ങള്‍ ആഴ്ത്തുന്നു.
മരത്തിലെ മുഖം 
മൃഗത്തിന്‍റെതല്ലെന്നുറച്ച ബോധത്തില്‍
മനസ്സിലാകുമ്പോള്‍ മനുഷ്യന്‍റെ മുഖം
മറന്നുപോകുന്നു. 



5 coment�rios :

5 അഭിപ്രായങ്ങൾ:


  1. തിരിച്ചു പോകുമ്പോള്‍ മരത്തിലെ മുഖം
    മനസ്സിലാകുന്നു.

    മറുപടിഇല്ലാതാക്കൂ
  2. കണ്ണാടി കവിതക്ക് ഒരു പുതുമുഖം തോന്നിച്ചു.എങ്കിലും എവിടെയൊക്കെയോ ഒരു തപ്പിപ്പിടയല്‍.ആശയഗ്രഹണം അല്പം കുഴക്കുന്നു.ആശംസകള്‍ പ്രിയ കവിക്ക്‌.

    മറുപടിഇല്ലാതാക്കൂ
  3. അകന്നു പോയിട്ടില്ലതിന്‍റെ കാലൊച്ച.
    അടുത്ത് നിന്നകം അടച്ചു പോയതൊ?
    അകത്ത് നിന്നകം പുറത്തു വന്നതൊ?

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.