ചില കവിതകള്‍
Loading...

My Blog List

സോഷ്യല്‍ സൈറ്റ്‌

BLOGS

test

Jaalakamടഞ്ഞ വാതിലില്‍ പുറത്തെ കാഴ്ച്ചയില്‍
തിളങ്ങുന്നുണ്ടൊരു പകലിന്‍റെ മുഖം.
നിലാവുപോല്‍ മങ്ങിത്തെളിഞ്ഞോരാകാശം
പകരുന്നുണ്ടുള്ളില്‍ പുതിയൊരുന്മേഷം .

അടുത്തു ചെല്ലുമ്പോള്‍ അകത്തു നിന്നൊരാള്‍
പതുക്കെയെത്തിയോ?
അടഞ്ഞ വാതിലില്‍പ്പതിഞ്ഞ മുട്ടുകേട്ട
ടുത്തുവന്നുടന്‍ മടങ്ങിപ്പോകയോ ?

അകന്നു പോയിട്ടില്ലതിന്‍റെ കാലൊച്ച.
അടുത്ത് നിന്നകം അടച്ചു പോയതൊ?
അകത്ത് നിന്നകം പുറത്തു വന്നതൊ?

മുഖമില്ലാത്തൊരു മൃഗത്തിന്‍ രൂപത്തില്‍
വരച്ചു വച്ചൊരീ മരത്തിലെ
ചിത്രപ്പണികള്‍ കാണുമ്പോള്‍
ഭയം പെരുകുന്നു.
തിരിച്ചു പോകുമ്പോള്‍ മരത്തിലെ മുഖം
മനസ്സിലാകുന്നു.Post A Comment
 • Blogger Comment using Blogger
 • Facebook Comment using Facebook
 • Disqus Comment using Disqus

5 comments :

 1. നല്ല കവിത....

  ReplyDelete

 2. തിരിച്ചു പോകുമ്പോള്‍ മരത്തിലെ മുഖം
  മനസ്സിലാകുന്നു.

  ReplyDelete
 3. കണ്ണാടി കവിതക്ക് ഒരു പുതുമുഖം തോന്നിച്ചു.എങ്കിലും എവിടെയൊക്കെയോ ഒരു തപ്പിപ്പിടയല്‍.ആശയഗ്രഹണം അല്പം കുഴക്കുന്നു.ആശംസകള്‍ പ്രിയ കവിക്ക്‌.

  ReplyDelete
 4. അകന്നു പോയിട്ടില്ലതിന്‍റെ കാലൊച്ച.
  അടുത്ത് നിന്നകം അടച്ചു പോയതൊ?
  അകത്ത് നിന്നകം പുറത്തു വന്നതൊ?

  ReplyDelete

നിങ്ങളുടെ അഭിപ്രായം എന്തായാലും ..