വായനയുടെ ഇeവഴികള്‍ !

വിഷയ വൈരുദ്ധ്യങ്ങളുടെ
വര്‍ണ്ണത്തലക്കെട്ടുകളുള്ള
വില്‍പ്പനശാലകളില്ലെങ്കിലും, 
അലഞ്ഞു നടക്കാനും 
പറന്നു പോകാനും പറ്റിയതാണ്
വായനയുടെ ഇe വഴികള്‍ .

വശങ്ങളില്‍  തലമുറകളുടെ
വംശ പാരമ്പര്യമുള്ള
താളുകളില്ല. 
അച്ചടിച്ചുവച്ച മുഖച്ചിത്രങ്ങളില്‍ 
അക്കമിട്ടു നിരത്തിയ 
അപൂര്‍വ്വ ബഹുമതികളുമില്ല.

പക്ഷെ, വൃത്ത ചതുരങ്ങളില്‍  
ശത്രുവിനെ എതിരേല്‍ക്കുന്ന 
ആഖ്യാന തന്ത്രങ്ങളുണ്ട്.
ഉത്തരങ്ങളില്‍
സത്യത്തെ തോല്‍പ്പിക്കുന്ന
വ്യാകരണത്തെറ്റുകളും.
വിപ്ലവവും വിശ്വാസവും
ഇറക്കുമതി ചെയ്താണ് ചിലതിന്റെ  
അജണ്ടയും അച്ചുകൂടങ്ങളും.
വ്യാഖ്യാനങ്ങളുടെ വിടവുകളില്‍ 
തലതിരിച്ചു വായിക്കപ്പെടുന്ന
ഭൂത ഭാവി വര്‍ത്തമാനങ്ങളുമുണ്ട്. 

പുറം ചട്ടകള്‍ തുപ്പുന്ന
പുസ്തകഫാക്ടറികളുടെ 
പുകയില്ലെങ്കിലും
അലങ്കാരങ്ങള്‍ ധാരാളമുള്ള
ആമുഖങ്ങള്‍ ആസ്വദിച്ച്
ബഹുദൂരവര്‍ണ്ണനകളുള്ള
വരികളുടെ തെരുവിലെത്താം. 
കലാപത്തിനും വിലാപത്തിനും 
പ്രണയത്തിനും സൗഹൃദത്തിനും
കത്തിപ്പടരാന്‍ പറ്റിയ
ബഹുനില ഭാവനകളെല്ലാം ,
ഉള്ളടക്കത്തില്‍ തെല്ലും
വിസ്താരഭയമില്ലാതെ.

വിലപേശലിന്റെ ബഹളമില്ലെങ്കിലും
വിശ്വസിക്കുവാന്‍ കഴിയാത്ത 
വാക്കുകളുടെ  ചേരികളുണ്ട്.
ചിറകു മുളച്ചവരും
ചിറകു മുറിഞ്ഞവരും
അകന്നു പോയവരും
ആട്ടിയോടിക്കപ്പെട്ടവരുമൊക്കെ
വിശന്നു തളര്‍ന്നിരിക്കുന്ന 
നിഴലിടങ്ങളുടെ നിരകളുണ്ട്. 

വായനയുടെ ഇeവഴികള്‍ പലപ്പോഴും 
വാലും തലയുമില്ലാതെ നീളും.
കുത്തും കോമയും കൊണ്ട് പൂരിപ്പിച്ച
ജീവിതസമസ്യകള്‍ ചിലപ്പോള്‍ 
ലിംഗവചനങ്ങളില്ലാതെ തെളിയും.
എങ്കിലും,ഒരാശ്ചര്യചിഹ്നത്തോടെ 
അതിന്റെ ഓരങ്ങളിലിടക്കിടെ
അക്ഷരങ്ങളുടെ വസന്തം വിരിയും.
കുത്തുവാക്കുകളുടെ തോരാമഴയിലും
കുത്തിയൊലിച്ചു പോവാതെ,
സര്‍ഗ്ഗസുഗന്ധം
ഈ വഴികളില്‍ നിറയും.

ചിത്രം ഗൂഗിള്‍


14 coment�rios :

14 അഭിപ്രായങ്ങൾ:

  1. വായനയുടെ ഇ വഴികളിലെല്ലാമുണ്ട്. രാത്രിമുല്ലപൂത്ത സുഗന്ധം പരക്കുന്ന ഇടവഴികളും ഓട പൊട്ടിയൊഴുകി ദുർഗന്ധം പരക്കുന്ന ഇടങ്ങളും ഇടവിട്ടിടവിട്ട്. സർഗ്ഗസുഗന്ധം പരക്കുന്ന ഈ പോസ്റ്റിലെത്തിയപ്പോൾ നാസിക വിടർത്തി നറുമണം ആസ്വദിക്കാനായതിന്റെ സന്തോഷം അറിയിച്ചുകൊള്ളട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട്. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  3. ഇ വഴികള്‍ നന്നായിട്ടുണ്ട്... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. E-വഴികളെ അളന്നുമുറിച്ച വിശകലനം

    മറുപടിഇല്ലാതാക്കൂ
  5. വായനയുടെ eവഴികള്‍ ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  6. ഇ വഴികള്‍ ..
    ഇത്രയും വൃത്തിയായി വിശകലനം ചെയ്ത കവിത അടുത്തൊന്നും വായിച്ചിട്ടില്ല. സുന്ദരമായ വരികളില്‍ പറയേണ്ട കാര്യങ്ങള്‍ മാത്രം പറഞ്ഞു ഇ വായനയുടെ വിശാല തലം കാണിച്ചു തന്ന കവിതയ്ക്ക് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. വായനയുടെ ഈവഴികള്‍ ഏറെ അര്‍ത്ഥ പൂരിതമായി.
    നല്ല വായന നല്‍കി

    മറുപടിഇല്ലാതാക്കൂ
  8. പുതുമയുടെ 'വര്‍ത്തമാന'വുമായി വായനയുടെ eവഴികള്‍ നമ്മെ രമിപ്പിപ്പിക്കുന്നു.ത്വരിപ്പിക്കുന്നു.തപിപ്പിക്കുന്നു.തണുപ്പിക്കുന്നു...
    ഇവിടെ കവി അതിന്റെ രൂപഭാവങ്ങള്‍ ചടുലതയോടെ വരഞ്ഞുവെച്ച മിടുക്കിനെ നല്ല വായനാനുഭവം എന്ന് വിളിച്ചോട്ടെ.ആവര്‍ത്തിക്കുന്നില്ല പതിവുശൈലിയുടെ വശ്യസുഗന്ധവര്‍ണവൈവിധ്യങ്ങളെ.അനുമോദനങ്ങലോടെ...

    മറുപടിഇല്ലാതാക്കൂ
  9. നല്ല ഒരു പഠനം നടത്തിയ ലക്ഷണമുണ്ട്......:)

    മറുപടിഇല്ലാതാക്കൂ
  10. കുട്ടിമാഷിന്റെ അഭിപ്രായത്തിനു അടിവര ഇടുന്നു

    മറുപടിഇല്ലാതാക്കൂ
  11. ലളിതമായ ഭാഷ,... നീണ്ട് പോയെന്ന പരാതിയുണ്ട് (എനിക്ക് )

    മറുപടിഇല്ലാതാക്കൂ
  12. 'വൃത്ത ചതുരങ്ങളില്‍
    ശത്രുവിനെ എതിരേല്‍ക്കുന്ന
    ആഖ്യാന തന്ത്രങ്ങളുണ്ട്.'

    അര്‍ത്ഥപൂര്‍ണ്ണമായ ഒരു നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  13. നല്ല കവിത. ആസ്വദിച്ചു.....

    മറുപടിഇല്ലാതാക്കൂ
  14. വായനയുടെ ഇe വഴികള്‍ .നന്നായിട്ടുണ്ട്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.