കടലാഴം

ആഴം കവിത 
ഓർമ്മകളുടെ
തിരുവോണപ്പുലരിയില്‍
ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ
തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ
പൊൻ തിളക്കം.

മനസ്സിൻ നടുമുറ്റത്തു വരച്ച
വാടാപ്പൂക്കളത്തിനിപ്പോഴും  
അയൽപ്പക്കത്തെ
ഒരമ്മച്ചിരിയുടെ
മുഖവട്ടം.

പൂമുഖത്ത് വിളമ്പിവച്ച
വാഴയിലയിലെ
വിഭവസമൃദ്ധികളിൽ
വായിൽ വെളളമൂറുന്ന
വാൽസല്യക്കൊതി. 

ശ്രീകോവിലും
മഹാനിധിയുമില്ലെങ്കിലും
ചിലരുടെ മനസ്സിലേക്ക് നമ്മള്‍
ശിരസ്സു നമിച്ചു തന്നെ കടക്കണം.

സ്നേഹത്തിന്റെ തുളസീസുഗന്ധവും
നന്മയുടെ സൂര്യദീപ്തിയുമുള്ളപ്പോള്‍
തുറന്ന നിലവറയില്‍ നമുക്ക്‌
കടന്നു കയറാനെളുപ്പം.

അച്ചില്‍ വാര്‍ത്തപോലൊരു
ചിരിത്താഴിലൊളിപ്പിക്കുമ്പോള്‍ ,പക്ഷെ
അതിന്റെയുള്ളിലെ
ദുരിതപാതാളങ്ങളിലേക്കൊരിക്കലും
എത്ര വാമനച്ചുവടുകള്‍ വച്ചാലും
നമ്മൾ നടന്നെത്തില്ല.

25 coment�rios :

25 അഭിപ്രായങ്ങൾ:

  1. നല്ല വരികള്‍. സ്നേഹവും നന്മയും എന്നെന്നും പൂത്തുലയട്ടെ...

    മറുപടിഇല്ലാതാക്കൂ
  2. "ശ്രീകോവിലും
    മഹാനിധിയുമില്ലെങ്കിലും
    ചിലരുടെ മനസ്സിലേക്ക് നമ്മള്‍
    ശിരസ്സു നമിച്ചു തന്നെ കടക്കണം"

    ഏറെയിഷ്ടമായത് ഈ വരികള്‍.

    മറുപടിഇല്ലാതാക്കൂ
  3. വായിക്കും തോറും മധുരം കിനിയുന്ന അര്‍ത്ഥവ്യാപ്തികള്‍. വളരെ നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  4. നന്നായി ..ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കവിത ..
    ആശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
  5. നല്ല വരികള്‍ ........ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  6. നൈര്‍മല്യമുള്ള വരികള്‍ , ഓണാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. മനസ്സിന്‍റെ നിലവറ തുറന്നു സ്നേഹ സൌരഭം ഒഴുകുന്നു ഈ വരികളില്‍. ദുരിതങ്ങളുടെ നിലവറകളും പാതാളവും വാമനനും
    മറന്നു പോകുന്നുമില്ല. ഇഷ്ടമായി, ഓണാശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  8. പ്രിയ സുഹൃത്തിനു ആദ്യമായി എന്‍റെ മനംനിറഞ്ഞ അഭിനന്ദനങ്ങള്‍ !'കവിത'യുള്ള കവിത വായിക്കുമ്പോള്‍ വല്ലാത്ത അനുഭൂതിയാണ്-വാക്കുകളില്‍ ഒതുങ്ങാത്ത ആനന്ദം.ഓരോ വരിയും വായിച്ചെടുത്തത് അതേ വികാരത്തില്‍ .....നന്ദി !
    താങ്കളുടെ ബ്ലോഗ് മൊത്തം വായിക്കാന്‍ ഈ വരികള്‍ എന്നെ പ്രേരിപ്പിക്കുന്നു.Insha Allah,സമയം കിട്ടുന്നതനുസരിച്ച് വായിക്കുന്നുണ്ട്.അല്ലാഹു അനുഗ്രഹിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  9. ഓണാശംസകള്‍.
    മലനാട്ടില്‍ നിന്നും ഒരായിരം ഓണാശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  10. തുമ്പപ്പൂവിന്റെ വെണ്മയുള്ള നന്മ പ്രകാശനം ചെയ്യുന്ന വരികൾ. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  11. നല്ലൊരു കവിത.. ഓണാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  12. ഐശ്വര്യങ്ങള്‍ നിറഞ്ഞ ഓണാശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  13. കടലാഴം .... നല്ല കവിത ... ആശംസകള്‍ മോഹമ്മെദ് ഇക്ക .....

    മറുപടിഇല്ലാതാക്കൂ
  14. മുല്ല,സോണി,ഭാനു കളരിക്കല്‍ ,രമേശ്‌ അരൂര്‍ ,പ്രയാണ്‍ ,സിദ്ധീക്ക,ശ്രീനാഥന്‍ ,മുഹമ്മദ്കുട്ടി,നൊച്ചില്‍ക്കാട്,സങ്കല്‍പ്പങ്ങള്‍ ,ദില്‍ ഷ,പള്ളിക്കരയില്‍ ,മുകില്‍ ,സുബാന്‍ വേങ്ങര,ഒടുവത്തൊടി,ചെറുവാടി..
    വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി.
    ഓണാശംസകള്‍ ..!

    മറുപടിഇല്ലാതാക്കൂ
  15. ഒരമ്മചിരിയുടെ.സ്നേഹത്തിന്റെ യൊരു ശ്രീകോവില്‍..ആ സ്മരണകള്‍...മനസ്സിലൊരുആര്‍ദ്രമായ സ്മരണ..നന്നായീ...

    മറുപടിഇല്ലാതാക്കൂ
  16. വിഷ്വല്‍ എഫകറ്റ് കിട്ടുന്ന വരികള്‍.
    ഒര്‍മകളില്‍ നിറയുന്ന ഓണം
    വരികള്‍ വളരെ നന്നായി

    മറുപടിഇല്ലാതാക്കൂ
  17. ഓണപ്പൊൻ‌വെട്ടം തിരിനീട്ടി നന്മ പകരട്ടെ

    മറുപടിഇല്ലാതാക്കൂ
  18. നല്ല വരികള്‍ ..ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  19. ശ്രീകോവിലും
    മഹാനിധിയുമില്ലെങ്കിലും
    ചിലരുടെ മനസ്സിലേക്ക് നമ്മള്‍
    ശിരസ്സു നമിച്ചു തന്നെ കടക്കണം.....എത്ര ഹൃദ്യം

    മറുപടിഇല്ലാതാക്കൂ
  20. അച്ചില്‍ വാര്‍ത്തപോലൊരു
    ചിരിത്താഴിലൊളിപ്പിക്കുമ്പോള്‍ ,പക്ഷെ
    അതിന്റെയുള്ളിലെ
    ദുരിതപാതാളങ്ങളിലേക്കൊരിക്കലും
    എത്ര വാമനച്ചുവടുകള്‍ വച്ചാലും
    നമ്മൾ നടന്നെത്തില്ല....ഇഷ്ടായി!


    എത്ര തരം മുഖംമൂടികള്‍ മാറി മാറി അണിഞ്ഞാലാണ് ഒരു ജന്മം തീരുക !!!

    മറുപടിഇല്ലാതാക്കൂ
  21. ശ്രീകോവിലും
    മഹാനിധിയുമില്ലെങ്കിലും
    ചിലരുടെ മനസ്സിലേക്ക് നമ്മള്‍
    ശിരസ്സു നമിച്ചു തന്നെ കടക്കണം..ശരിയാണ്

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.