ചില കവിതകള്‍
Loading...

My Blog List

സോഷ്യല്‍ സൈറ്റ്‌

BLOGS

test

Jaalakamരു മണ്‍ചിരാതു
                    പോലെരിയും പകലിന്‍റെ         
നെറുകില്‍ വീണ്ടും കടല്‍
                    ചുംബനം ; സഗദ്ഗദം.
ഒരു വേപഥുവോടെ 
                    തുളുമ്പി നഭസ്സിന്‍റെ
മിഴികള്‍ നിറസ്സന്ധ്യ
                    യണിഞ്ഞ വഴിനീളെ 
മലര്‍ച്ചെമ്പകത്തിന്‍റെ 
                    തണലില്‍ വലം വച്ചു
കിളിക്കൊഞ്ചലോടന്തി 
                    വെയിലിന്‍ യാത്രാ മൊഴി.
പതിരായ്‌പ്പോവില്ല നിന്‍
                     പ്രാര്‍ത്ഥന , കതിരിട്ട
പവിഴപ്പാടങ്ങളെ
                    ത്തഴുകി തെന്നല്‍ മൊഴി.
പിരിയാന്‍ ഒരു മാത്ര 
                    ശേഷിക്കെ , മുകില്‍ പാതി 
മറച്ച നിലാവിന്‍റെ 
                    മുഖം നീര്‍ക്കണങ്ങളില്‍ .
പുലരാന്‍ ഒരു രാവു
                    ണ്ടെങ്കിലും ഇനി നിന്‍റെ
കിനാവില്‍ , പകലുകള്‍ 
                    നക്ഷത്ര ദൂരം താണ്ടും.
പതിവായ്‌ തേടും മേഘ 
                    വഴികള്‍ , ജലസ്മൃതി
നുകരും വേഴാമ്പലിന്‍
                    ഹൃദയ വ്യഥയോടെ.
നിദ്രയില്‍ ദേശാടന
                    പ്പക്ഷിതന്‍ ചിറകടി..
നിന്‍ മൌന ഗര്‍ത്തങ്ങളില്‍
                   നിളതന്‍ എങ്ങലടി.
പിന്നെയും പുലരികള്‍ ,
                  ഉരുകും പകലുകള്‍
പിമ്പറ്റിയെത്തും വര്‍ഷ
                   രാത്രികള്‍ ; വസന്തവും.
വിദുര രാഗം മൂളി
                    യൊഴുകിത്തെളിയുമ്പോള്‍
വിബുധ നക്ഷത്ര 
                    മന്ദസ്മിതം നിളയിലും.
അതിരു കാണാക്കട
                    ങ്കഥകളിലൂടന്നു
പറന്നു പോകും ; പോയ 
                    പുഴകള്‍ തിരഞ്ഞു നാം.
അതുവരേക്കുമെന്‍റെ 
                    പകലിലെരിയുവാന്‍
മധുരമാമീയൊരു 
                     സ്മരണമാത്രം മതി.
പതുക്കെച്ചാഞ്ഞെന്‍ 
                     വെണ്ണിലാവേ നീ വിരിക്കുക
ഉറക്കപ്പായൊന്നെന്‍റെ 
                     ഉണ്ണിയെക്കിടത്തുവാന്‍.
Post A Comment
 • Blogger Comment using Blogger
 • Facebook Comment using Facebook
 • Disqus Comment using Disqus

10 comments :

 1. അതിമനോഹരം...

  ReplyDelete
 2. മനോഹരമായ വരികൾ!

  ReplyDelete
 3. ആസ്വദിച്ചു വരികളെല്ലാം ...

  ReplyDelete
 4. പുലരാന്‍ ഒരു രാവു
  ണ്ടെങ്കിലും ഇനി നിന്‍റെ
  കിനാവില്‍ , പകലുകള്‍
  നക്ഷത്ര ദൂരം താണ്ടും.

  കവിത്,
  സുന്ദരപദങ്ങളാല്‍ അലംകൃതം,
  പച്ചപുതച്ച പ്രകൃതിയെപ്പോല്‍.

  നന്നായ് ആസ്വദിച്ചു.
  ആശംസകള്‍

  ReplyDelete
 5. ജാസ്മിക്കുട്ടി,ശ്രീനാഥന്‍,പദസ്വനം,നിശാസുരഭി..
  കവിത വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

  ReplyDelete
 6. പുലരാന്‍ ഒരു രാവു ണ്ടെങ്കിലും ഇനി നിന്‍റെ
  കിനാവില്‍ , പകലുകള്‍ നക്ഷത്ര ദൂരം താണ്ടും

  മനോഹരം... ഇനിയും വരും

  ReplyDelete
 7. മനോഹരമായി കൊരുത്തെടുത്ത കവിത

  ReplyDelete
 8. വളരെ നല്ല വരികള്‍...ഉപയോഗിച്ച ഉപമകള്‍ എല്ലാം കൊള്ളാം.. ആശംസകള്‍

  ReplyDelete
 9. വളരെ നല്ല വരികള്‍...ഉപയോഗിച്ച ഉപമകള്‍ എല്ലാം കൊള്ളാം.. ആശംസകള്‍

  ReplyDelete
 10. നല്ല വരികള്‍....ഇഷ്ടായി

  ReplyDelete

നിങ്ങളുടെ അഭിപ്രായം എന്തായാലും ..